അഭിമന്യു കൊലക്കേസിൻ്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? 2018ൽ കൊലപാതകം നടന്നിട്ട് പ്രതികളെ പിടിക്കുന്നത് 2 വർഷങ്ങൾക്ക് ശേഷമാണ്,  അതും അവർ സ്വയം കീഴടങ്ങുകയായിരുന്നു. എന്നിട്ട് പിന്നീട് എന്ത് സംഭവിച്ചു, ഒന്നാം പ്രതി മുഹമ്മദ് ഉൾപ്പെടെ എല്ലാവരും ഇപ്പോഴും പുറത്താണ്. 2018 മുതൽ 8 വർഷക്കാലം LDF ഗവൺമെൻ്റ് ഭരിച്ചിട്ടും സ്വന്തം സംഘടനയിലെ ഒരു വിദ്യാർത്ഥി നേതാവിനെ കൊലപ്പെടുത്തിയ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ സർക്കാരിനായില്ല, അഭിമന്യുവിൻ്റെ സംഘടനയായ SFI ക്കും,

 2 വർഷത്തിലേറെ ഒളിവിൽ ഇരുന്നതിന് ശേഷമാണ് പ്രതികൾ സ്വയം കീഴടങ്ങുന്നത് അപ്പോഴും LDF സർക്കാരിൻ്റെ പോലീസ് എന്ത് ചെയ്തു?


അഭിമന്യു കേസിലെ 5000 ത്തോളം പേജ് വരുന്ന കുറ്റപത്രം, പോസ്റ്റ് മോർട്ടം റിപ്പോർട്ട്, മുറിവ് സംബന്ധിച്ച സർട്ടിഫിക്കറ്റ്, പ്രതികളുടെയും സാക്ഷികളുടെയും മൊഴികൾ തുടങ്ങി പ്രധാനപ്പെട്ട 11ലേറെ രേഖകൾ എറണാകുളം സെഷൻസ് കോടതിയിൽ നിന്നും കാണാതായി, പിന്നീട് ഇവ പുനർ നിർമ്മിക്കുകയാണ് ചെയ്തത്, ഇതിനെതിരെ SFI എന്ത് ചെയ്തു?

അത് ആർക്ക് വേണ്ടിയായിരുന്നു, ആരെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു, ഇപ്പോഴും അവരെ സംരക്ഷിച്ചുകൊണ്ടിരിക്കു ന്നത് എന്തിനു വേണ്ടിയാണ്?

ഇപ്പോൾ അഭിമന്യുവിൻ്റെ മാതാപിതാക്കൾ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചതിൻ്റെ ഫലമായാണ് വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്, എന്നിട്ടും വിചാരണ നീണ്ട് നീണ്ട് പോകുന്നതല്ലാതെ അത് അന്തിമ വിധിയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. 

നാഴികയ്ക്ക് നാൽപത് വട്ടം അഭിമന്യുവിനെ വിളിക്കുന്ന SFI അഭിമന്യുവിന് വേണ്ടി എന്ത് ചെയ്തു എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്, SFI ഇപ്പോഴും അഭിമന്യുവിനെ ഉപയോഗിച്ച് കൊണ്ടേയിരിക്കുന്നു, യഥാർത്ഥത്തിൽ അഭിമന്യുവിലൂടെ ഒരു രക്തസാക്ഷിയെ നിർമ്മിച്ചെടുക്കയായിരുന്നു SFI എന്ന് വേണം കരുതാൻ.

SFI അഭിമന്യുവിനോട് കാണിക്കുന്ന സ്നേഹം യഥാർത്ഥമാണെങ്കിൽ അവർ ആദ്യം അഭിമന്യുവിൻ്റെ നീതിക്ക് വേണ്ടി സ്വന്തം നേതാക്കളെ തന്നെ  ചോദ്യം ചെയ്യട്ടെ, അതിന് വേണ്ടി പോരാടട്ടെ, അല്ലാതെ അവർക്കതിന് ഒരു യോഗ്യതയുമില്ല, കാരണം അഭിമന്യു ഒരു കറകളഞ്ഞ സഖാവായിരുന്നു, പക്ഷേ SFIക്ക് മഹാരാജാസിൽ വേണ്ടിയിരുന്നത് ദീർഘകാലത്തേക്കായി ഉപയോഗിക്കാൻ ഒരു രക്തസാക്ഷിയെമാത്രമായിരുന്നു.

അതവർ ഇന്നും ചെയ്തുകൊണ്ടേയിരിക്കുന്നു.