മനുഷ്യമനസ്സേ... അതിജീവിതയേ...

നിന്നെ പുരുഷ വൃത്തത്തിനിടെ,,

കണ്ടപ്പോൾ ചോദ്യം ചെയ്തവർ,

സദാചാരികളാണെന്ന് പഠിപ്പിച്ചവർ,

നിന്നെ പീഡിപ്പിക്കാൻ

പഠിപ്പിച്ചവരാണ്

മനുഷ്യ വസ്ത്രങ്ങൾ പഴഞ്ചൻ

ആണെന്ന് പഠിപ്പിച്ച്,

മുറി വസ്ത്രങ്ങൾക്ക് പുതുമ

ധരിപ്പിച്ചത്, അവർക്ക് നിന്നെ

ആസ്വദിക്കാനാണ്

ലിംഗ സമത്വമല്ല നീതിയാണ്

വേണ്ടതെന്ന്,

നിന്നെ തിരുത്തുന്നവരെ

എതിർക്കാൻ,

പഠിപ്പിച്ചതും അവരാണ്

സ്വാതന്ത്ര്യത്തിന്റെ നിർവചനം,

അഴിഞ്ഞാട്ടമാണെന്ന്,

നിന്നെ തെറ്റിദ്ധരിപ്പിച്ചതും

അവരാണ്

ഉപദേശങ്ങൾക്ക് നിന്റെ,

ഹൃദയത്തിൽ ഇടമില്ല,

അത് പരിഹാസങ്ങൾക്കും

പുച്ഛങ്ങൾക്കും,

വിധേയമാക്കേണ്ടതാണെന്ന് അവർ

ധരിപ്പിച്ചു

സ്വാതന്ത്ര്യത്തിന്റെ

അതിർവരമ്പുകൾ,

അവർ എടുത്തുമാറ്റി,

അവർ ഒരു കാട്ടാള സമൂഹമാണ്.

നമ്മിൽ പലരെയും അവരുടെ,

ആശയങ്ങളിലൂടെ

കൊണ്ടുപോയി,

അവർ നാടിന്റെ

പൈതൃകത്തെയും,

പാരിസ്പര്യത്തെയും തകർത്തു

മതനിയന്ത്രണങ്ങൾ തള്ളിപ്പറഞ്ഞ്,

ദുരന്തം വിളിച്ചുവരുത്തുന്ന,

സുഖ ജീവിതത്തെ അവർ

സമർപ്പിച്ചു,

അലസതയും സുഖജീവിതവും,

കൊതിച്ച മനുഷ്യർ

ലിബറലിസത്തിന്,

അടിയറവു പറഞ്ഞു,

വിമർശിച്ചവരിലും അവരുടെ

ആശയങ്ങളെ പ്രദർശിപ്പിച്ചു,

അതെ,

അവർ ഒരു കാട്ടാള സമൂഹമാണ്.