ഭരണ സംവിധാനങ്ങളുപയോഗിച്ച്, തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാതെ, അധികാരത്തിലെത്താന്‍ ബിജെപിക്ക് സാധിക്കില്ലെന്ന യാഥാര്‍ത്ഥ്യമാണ് കൂടുതല്‍ തെളിമയോടെ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് ഇത് നല്‍കുന്ന പ്രതീക്ഷയും ആശ്വാസവും ചെറുതല്ല. അട്ടിമറിക്കപ്പെട്ട ജനകീയാഭിലാഷങ്ങള്‍ക്കും കവര്‍ന്നെടുക്കപ്പെട്ട ജനാധിപത്യത്തിനും സംഘപരിവാരങ്ങള്‍ ജനങ്ങളോട് തെരുവില്‍ ഉത്തരം പറയേണ്ടിവരുന്ന കാലം വിദൂരമല്ലെന്നും ഇത് തെളിയിക്കുന്നുണ്ട്.
സംഘപരിവാര്‍ കുതന്ത്രങ്ങളെക്കുറിച്ച് ജനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന പൊതുബോധവും, ഭരണഘടനാപരമായ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പൗരന്മാരുടെ ദൃഢനിശ്ചയവും, ഇത്തരം കൃത്രിമ നീക്കങ്ങള്‍ അനന്തമായി തുടരാനാവില്ലെന്ന സൂചനയാണ് നല്‍കുന്നത്. ജനാധിപത്യ സ്ഥാപനങ്ങള്‍ ആവര്‍ത്തിച്ച് ദുര്‍ബലപ്പെടുത്തപ്പെടുമ്പോള്‍, അതിനുള്ള തിരിച്ചടി കേവലം വോട്ടുകളിലൂടെ മാത്രമല്ല, മറിച്ച് നിരന്തരമായ ജനകീയ മുന്നേറ്റങ്ങളിലൂടെ കൂടിയായിരിക്കും സംഭവിക്കുന്നത്. ആ അര്‍ത്ഥത്തില്‍, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയക്ക് സംഭവിച്ച തകര്‍ച്ചയ്ക്കെതിരായ വിപുലമായ ജനാധിപത്യ പ്രതിരോധത്തിന്റെ തുടക്കമെന്ന നിലയില്‍ കൂടി വേണം ഈ സന്ദര്‍ഭത്തെ മനസ്സിലാക്കാൻ.
हम देखेंगे, हम देखेंगे
लाज़िम है के हम देखेंगे
हम देखेंगे
वो दीन के जस का वादा है
जो लौह-ए-अज़ल में लिखा है
हम देखेंगे
Faiz Ahmed Faiz)